കൊ​ല്ലം: എ​റ​ണാ​കു​ളം -കൊ​ല്ലം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന (06169/70) മെ​മു ട്രെ​യി​ൻ ന​വം​ബ​ർ 28 വ​രെ ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ ഉ​ത്ത​ര​വാ​യി.​നി​ല​വി​ൽ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യാ​ണ് ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ശ​നി​യാ​ഴ്ച കൂ​ടി സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം റെ​യി​ൽ​വേ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. പു​തി​യ സ്റ്റോ​പ്പു​ക​ളും അ​നു​വ​ദി​ച്ചി​ട്ടി​ല്ല.​വേ​ണാ​ട്, പ​ര​ശു​റാം എ​ക്സ്പ്ര​സു​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ഈ ​മെ​മു സ​ർ​വീ​സ് റെ​യി​ൽ​വേ താ​ത്ക്കാ​ലി​ക​മാ​യി അ​നു​വ​ദി​ച്ച​ത്.

ഇ​ത് സ്ഥി​രം സ​ർ​വീ​സ് ആ​ക്കു​ന്ന കാ​ര്യം റെ​യി​ൽ​വേ പ​രി​ഗ​ണി​ക്കു​മെ​ന്ന് സൂ​ച​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യും റെ​യി​ൽ​വേ ബോ​ർ​ഡ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല.