കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. കാ​ല​ടി മ​റ്റൂ​ർ പി​രാ​രൂ​ർ കാ​ഞ്ഞി​ല​ക്കാ​ട​ൻ ബി​ന്ദു , പെ​രു​മ്പാ​വൂ​ർ ചേ​ലാ​മ​റ്റം സ്വ​ദേ​ശി ഷെ​ഫീ​ഖ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

100 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

പെ​രു​മ്പാ​വൂ​ർ എ​എ​സ്‌​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും കാ​ല​ടി പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യ്‌​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

കാ​ല​ടി മ​രോ​ട്ടി​ചോ​ട് ഭാ​ഗ​ത്ത് വ​ച്ചാ​ണ് ബി​ന്ദു​വി​നെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ങ്ക​മാ​ലി​യി​ൽ ബ​സ്സി​ൽ വ​ന്നി​റ​ങ്ങി​യ ബി​ന്ദു​വി​നെ സ്കൂ​ട്ട​റി​ൽ പോ​കു​ന്ന വ​ഴി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.