കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ ജ​ന്മ​ദി​നം സ്റ്റേ​ഷ​നി​ൽ ആ​ഘോ​ഷി​ച്ച​ത് വി​വാ​ദ​മാ​കു​ന്നു. കൊ​ടു​വ​ള്ളി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​ഭി​ലാ​ഷി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് ആ​ഘോ​ഷി​ച്ച​ത്.

കോ​ൺ​ഗ്ര​സ് കൊ​ടു​വ​ള്ളി സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ റീ​ലു​ക​ളാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. ‘ഹാ​പ്പി ബ​ർ​ത്ത് ഡേ ​ബോ​സ്’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് പോ​സ്റ്റ് പ​ല​യി​ട​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മേ​യ് 30നാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക സ്ഥാ​ന​ത്തി​രി​ക്കെ ജാ​ഗ്ര​ത​ക്കു​റ​വ് സം​ഭ​വി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ.​പി.​അ​ഭി​ലാ​ഷി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.