പിഡിപി മതനിരപേക്ഷത ഉയര്‍ത്തുന്നവർ; ആരുടെയൊക്കെ വോട്ട് വാങ്ങാമെന്നതിൽ അവ്യക്തതയില്ലെന്ന് എം.സ്വരാജ്
Wednesday, June 11, 2025 9:07 AM IST
മലപ്പുറം: വര്‍ഗീയ വോട്ടുവിവാദത്തില്‍ പ്രതികരണവുമായി നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. ആരുടെയൊക്കെ വോട്ട് വാങ്ങും വാങ്ങില്ല എന്ന കാര്യത്തില്‍ തനിക്ക് ഒരു അവ്യക്തതയും ഇല്ലെന്ന് സ്വരാജ് പ്രതികരിച്ചു.
പിഡിപി മതനിരപേക്ഷത ഉയര്‍ത്തുന്നവരാണ്. വര്‍ഷങ്ങളായി മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരാണ് അവര്‍. തെറ്റായ നിലപാട് അവർ തിരുത്തിയിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചുള്ള ചോദ്യം അവർ മതരാഷ്ട്രവാദം ഉപേക്ഷിച്ചോ എന്നതാണ്. അവരും നവീകരണത്തിന് തയാറായാൽ സമൂഹം അംഗീകരിക്കുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.