മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്. അബു അന്തരിച്ചു
Wednesday, June 11, 2025 1:32 PM IST
കൊച്ചി: നടൻ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിതാവ് പി.എസ്. അബു (92) അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.
സിഐടിയു മുൻ മലഞ്ചരക്ക് വിഭാഗം കൺവീനറും ഇളയകോവിലകം മഹല്ല് മുൻ പ്രസിഡന്റുമായിരുന്നു. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ. പായാട്ട്പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെ മകനാണ്.
ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മൂട്ടി (പി.ഐ. മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.