കൊ​ല്ലം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​ല​ത്ത​റ​യി​ൽ സ​ർ​വീ​സ് റോ​ഡ് ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി. ദേ​ശീ​യ​പാ​താ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​റോ​ടാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്.

ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഇ​ന്ന് ക​ള​ക്ട​ർ​ക്ക് കൈ​മാ​റും. ഓ​ട​യു​ടെ​യും സ​ർ​വീ​സ് റോ​ഡി​ന്‍റെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ദേ​ശീ​യ പാ​താ അ​ഥോ​റി​റ്റി​യോ​ടും ക​രാ​ർ ക​ന്പ​നി​യാ​യ ശി​വാ​ല​യ ക​ൺ​സ്ട്ര​ക്‌​ഷ​നോ​ടും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ന​ട​ക്കു​ന്ന കൊ​ല്ലം പാ​ല​ത്ത​റ ജം​ഗ്ഷ​നി​ൽ സ​ര്‍​വീ​സ് റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. എ​ന്‍​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലാ​ണ് കൊ​ല്ലം ബൈ​പ്പാ​സി​ലെ സ​ര്‍​വീ​സ് റോ​ഡ് ഓ​ട നി​ര്‍​മാ​ണ​ത്തി​നി​ടെ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

റോ​ഡി​ന്‍റെ 30 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ര​ണ്ട് മീ​റ്റ​ര്‍ വീ​തി​യി​ല്‍ മ​ണ്ണി​ടി​ഞ്ഞി​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ നേ​ര​ത്തേ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ച്ചെ​ന്ന് സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.