വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക്
Thursday, June 12, 2025 4:52 PM IST
അഹമ്മദാബാദ്: എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത് മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിൽ. ഹോസ്റ്റൽ മെസിലേക്കാണ് വിമാനം ഇടിച്ചത്.
സംഭവത്തിൽ 50ഓളം മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു. പരിക്കേറ്റ വിദ്യാർഥികളെ ട്രോമസെന്ററിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ കെട്ടിടത്തിന്റെ തകർന്ന ഭാഗം പോലീസ് സീൽ ചെയ്തു.
അപകടത്തിൽ 133 പേർ മരിച്ചു എന്നാണ് വിവരം. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.