മെഡിറ്ററേനിയൻ കടലിൽ കപ്പൽ തകരാറിലായി; 40 അഭയാർഥികളെ രക്ഷപ്പെടുത്തി
Saturday, June 14, 2025 2:12 AM IST
കുവൈത്ത് സിറ്റി: മെഡിറ്ററേനിയൻ കടലിൽ തകരാറിലായ ഒരു കപ്പലിൽ കുടുങ്ങിയ 40 അഭയാർഥികളെ കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലായ അൽ ദാസ്മ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ഭക്ഷണവും വെള്ളവുമില്ലാതെ അത്യന്തം വിഷമാവസ്ഥയിലായിരുന്ന അഭയാർഥികളെ ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിന്റെ ജീവനക്കാർ കണ്ടുമുട്ടുകയായിരുന്നു.
തുടർന്ന് ടാങ്കർ ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തുടർന്നു, അവിടെ വ്യാഴാഴ്ച അഭയാർഥികളെ സുരക്ഷിതമായി ഇറക്കി.