ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ൽ - ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക​ക​ളും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും വേ​ഗ​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഇ​രു വ​രും ച​ർ​ച്ച ചെ​യ്തു.

ഇ​റാ​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ സൈ​നി​ക മേ​ധാ​വി മു​ഹ​മ്മ​ദ് ബാ​ഗേ​രി​യും ഇ​റാ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് ത​ല​വ​ൻ ജ​ന​റ​ൽ ഹൊ​സൈ​ൻ സ​ലാ​മി​യും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​റാ​ന്‍റെ ആ​ണ​വ പ്ലാ​ന്‍റു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​സ്ര​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് അ​റി​യി​ച്ചു.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ എ​ന്നി​വ​രു​മാ​യും സം​സാ​രി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. നെ​ത​ന്യാ​ഹു ത​ന്നെ വി​ളി​ച്ച​താ​യും നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​വ​രി​ച്ച​താ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കി.