ന്യൂ​ഡ​ല്‍​ഹി: യു​എ​സി​ലെ ഡെ​നാ​ലി പ​ർ​വ​ത​ത്തി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ര്‍​വതാ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ന്‍ ഖാ​നെ ര​ക്ഷ​പെ​ടു​ത്തി. പ്ര​ത്യേ​ക സം​ഘ​മാ​ണ് ഹ​സ​ന്‍ ഖാ​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഡെ​നാ​ലി ബേ​സ് ക്യാ​മ്പി​ലേ​യ്ക്ക് ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ എ​ത്തി​ക്കും.

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ധ​ന​കാ​ര്യ​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് സെ​ക്‌​ഷ​ൻ ഓ​ഫി​സ​റാ​യ ഹ​സ​ന്‍ ഖാ​നെ ര​ക്ഷ​പെ​ടു​ത്താ​ന്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ലും കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​നും ഇ​ട​പെ​ട്ടി​രു​ന്നു. സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 17,000 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഹ​സ​ൻ ഖാ​ൻ കു​ടു​ങ്ങി​യ​ത്. ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും കാ​ര​ണം കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച എ​ട്ട​ര​യോ​ടു​കൂ​ടി​യാ​ണ് താ​ൻ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ഷെ​യ്ഖ് ഹ​സ​ന്‍ ഖാ​ന്‍റെ സാ​റ്റ​ലൈ​റ്റ് ഫോ​ൺ​കോ​ള്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് സ​ന്ദേ​ശ​വു​മെ​ത്തി. ഹ​സ​ൻ ഖാ​നെ ര​ക്ഷ​പെടു​ത്താ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

പ​ന്ത​ളം പൂ​ഴി​ക്കാ​ട് ദാ​റു​ൽ ക​റാ​മി​ൽ എം.​എ.​അ​ലി അ​ഹ​മ്മ​ദ് ഖാ​ന്‍റെ​യും ജെ.​ഷാ​ഹി​ദ​യു​ടെ​യും മ​ക​നാ‌​ണ് ഹ​സ​ൻ ഖാ​ൻ. 2022ൽ ​എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യി​രു​ന്നു. ആ​ഫ്രി​ക്ക​യി​ലെ കി​ളി​മ​ഞ്ചാ​രോ, വ​ട​ക്ക​ൻ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി, അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ മൗ​ണ്ട് വി​ൻ​സ​ൻ എ​ന്നീ പ​ർ​വ​ത​ങ്ങ​ളും അ​ദ്ദേ​ഹം കീ​ഴ​ട​ക്കി​യി​ട്ടു​ണ്ട്.