വാഴൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Saturday, June 21, 2025 8:13 PM IST
കോട്ടയം : വാഴൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചങ്ങനാശ്ശേരി തുരുത്തി സ്വദേശി കുറ്റിക്കൽ വീട്ടിൽ മോൻസിയുടെ വാഹനമാണ് കത്തിയത്.
വാഴൂർ പുളിക്കൽകവലയിലാണ് സംഭവം. വണ്ടിയിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മോൻസി കാർ മരത്തിലിടിച്ച് നിർത്തുകയായിരുന്നു.
തീപിടിത്തത്തിൽ ആർക്കും പരിക്ക് ഇല്ല. ഫയർഫോഴ്സ് എത്തി തീ അണച്ചു.