ജലനിരപ്പ് ഉയരുന്നു; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Thursday, July 17, 2025 10:43 PM IST
കൽപ്പറ്റ: കനത്ത മഴ തുടരുന്നതിനാൽ ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്ററാണ്.
773.50 മീറ്റർ ആയി ജലനിരപ്പ് ഉയർന്നാൽ അധിക ജലം ഒഴുക്കി വിടും. ജില്ലയിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.