വിദ്യാർഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് സഹപാഠിയുടെ മാതാപിതാക്കൾ; എട്ട് പേർ ചികിത്സയിൽ
Friday, July 18, 2025 12:45 PM IST
ഇടുക്കി: സ്കൂൾ വിദ്യാർഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് സഹപാഠിയുടെ മാതാപിതാക്കൾ. സംഭവത്തിൽ എട്ട് കുട്ടികൾക്ക് പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ബൈസൺവാലിയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയായിരുന്നു ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം.
ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർഥിയും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്.