വീട്ടുമുറ്റത്ത് നിന്നവരെ കാട്ടാന ആക്രമിച്ചു; ദമ്പതികൾക്ക് പരിക്ക്
Friday, July 18, 2025 8:27 PM IST
കോഴിക്കോട്: വീട്ടുമുറ്റത്ത് നിന്നവർക്കുനേരെ കാട്ടാന ആക്രമണം. കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിലുണ്ടായ സംഭവത്തിൽ കരിങ്ങാട് മുട്ടിച്ചിറ സ്വദേശി തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ പഞ്ചായത്തിലുണ്ടായ കാട്ടാന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു.
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും വനംവകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.