വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് വാങ്ങിയ കേസ്; മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം
Friday, July 18, 2025 11:19 PM IST
ചെന്നൈ: വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് വാങ്ങിയ കേസിൽ മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം. ശിവഗംഗ സ്വദേശിയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിം കാർഡ് വാങ്ങിയ കേസിലാണ് ശിവഗംഗ കോടതി ശിക്ഷവിധിച്ചത്.
നിരോധിക്കപ്പെട്ട സംഘടനകളിൽ പ്രവർത്തിച്ചെന്ന കുറ്റത്തിലെ പരമാവധി ശിക്ഷയാണ് കോടതി വിധിച്ചത്. വഞ്ചന, വ്യാജ രേഖ ചമയ്ക്കുക തുടങ്ങിയ കുറ്റങ്ങളിൽ അഞ്ചു വർഷം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ ആദ്യമായാണ് ഒരു കേസിൽ രൂപേഷിനെ ശിക്ഷിക്കുന്നത്. അതേസമയം വിധി അവിശ്വസനീയമാണന്നും പൂർണമായി കെട്ടിച്ചമച്ച കേസാണെന്നും രൂപേഷിന്റെ ഭാര്യ ഷൈന പറഞ്ഞു.