ഒഡീഷയിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
Saturday, July 19, 2025 1:08 PM IST
ഭുവനേശ്വർ: ഒഡീഷയിൽ പന്ത്രണ്ടാംക്ലാസ് വിദ്യാർഥിനിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. പുരിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.
മൂന്ന്പേർ ചേർന്നാണ് കുട്ടിയെ കൊല്ലാൻ ശ്രമിച്ചത്. ബുക്ക് നൽകാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കുട്ടിക്ക് നേരെ അക്രമമുണ്ടായത്.
ഭാർഗവി നദിക്കടുത്തുള്ള വിജനമായ പ്രദേശത്തിന് സമീപം മൂന്ന് പേർ കുട്ടിയെ തടഞ്ഞു നിർത്തുകയും തീ കൊളുത്തുകയുമയിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇവർ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ സ്ഥലത്തെത്തുകയും ഉടൻതന്നെ കുട്ടിയെ പിപിലിയിലെ കമ്യൂണിറ്റി സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഭുവനേശ്വറിലെ ക്യാപിറ്റൽ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ കൈകളിലും കാലുകളിലും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റതായി അധികൃതർ പറഞ്ഞു. അക്രമികളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.