ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് വി​ദേ​ശ​സം​ഭാ​വ​ന​യ്ക്കാ​യി കേ​ര​ള​ത്തി​ല്‍​നി​ന്ന് അ​പേ​ക്ഷ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ധ​ന​സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ചൗ​ധ​രി ലോ​ക്‌​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത് ച​ട്ട​പ്ര​കാ​ര​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് മ​റു​പ​ടി. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണം വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്, 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് കേ​ര​ള​ത്തി​ന് ഇ​ത് നി​ഷേ​ധി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ഉ​ണ്ടെ​ങ്കി​ല്‍ കാ​ര​ണം വ്യ​ക്ത​മാ​ക്കാ​നു​മാ​യി​രു​ന്നു ചോ​ദ്യം.

മ​ഹാ​രാ​ഷ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി പ​ബ്ലി​ക് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​താ​ണെ​ന്ന് മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു. ഇ​തി​ന് ച​ട്ട​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.