മുൻ എസ്പി കെ.കെ.ജോഷ്വ അന്തരിച്ചു
Tuesday, July 22, 2025 10:15 PM IST
തിരുവനന്തപുരം: ഐഎസ്ആർഓ ചാരവ്യത്തി, മണിച്ചൻ കേസ് ഉൾപ്പെടെ നിരവധി കേസന്വേഷണത്തിന് നേതൃത്വം നൽകിയ മുൻ എസ്പി കെ.കെ.ജോഷ്വ (72) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഐഎസ്ആർഓ ചാരവൃത്തി ഗൂഢാലോചന കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ജോഷ്വ വിചാരണ നടപടികൾ നേരിടുമ്പോഴാണ് അന്ത്യം. മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ചുനക്കര സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ സംസ്കരിക്കും.
ഭാര്യ: അന്നമ്മ തോമസ്. മക്കൾ: റോഷൻ ഉമ്മൻ ജോഷ്വ, രഞ്ജിത്ത് തോമസ് ജോഷ്വ. മരുമക്കൾ: ആരതി, എം.എസ്.ഷെറിൻ.