പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചു; അറസ്റ്റിലായ അധ്യാപികയ്ക്ക് ജാമ്യം
Wednesday, July 23, 2025 12:04 AM IST
മുംബൈ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. മുംബൈയിലാണ് സംഭവം. നഗരത്തിലെ പ്രമുഖ സ്കൂളിലെ അധ്യാപികയായ 40കാരിയാണ് അറസ്റ്റിലായത്.
സ്പെഷൽ പോക്സോ കോടതി ജഡ്ജി സബീന മാലിക് ആണ് അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസമാണ് അധ്യാപിക അറസ്റ്റിലായത്.
ഇവർക്കെതിരെ ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം (പോക്സോ), ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.