കിം​ഗ്സ്റ്റ​ൺ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് മി​ക​ച്ച് സ്കോ​ർ. 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172 റ​ൺ​സാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് എ​ടു​ത്ത​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ബ്രാ​ണ്ട​ൻ കിം​ഗി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ആ​ൻ​ഡ്രെ റ​സ​ലി​ന്‍റെ​യും മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ബ്രാ​ണ്ട​ൻ കിം​ഗ് 51 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. റ​സ​ൽ 36 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ആ​ദം സാം​പ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ന​താ​ൻ എ​ല്ലി​സും ഗ്ലെ​ൻ മാ​ക്സ്‌​വെ​ല്ലും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ബെ​ൻ ഡ്വാ​ർ​ഷ്യ​സ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.