പ​ത്ത​നം​തി​ട്ട: പ​ന്ത​ളം കൊ​ട്ടാ​രം ഇ​ള​യ ത​മ്പു​രാ​ട്ടി കൈ​പ്പു​ഴ പു​ത്ത​ന്‍ കോ​യി​ക്ക​ല്‍ രോ​ഹി​ണി നാ​ള്‍ അം​ബാ​ലി​ക ത​മ്പു​രാ​ട്ടി(94) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച്ച രാ​ത്രി 11ന് ​വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

പ​ന്ത​ളം കൊ​ട്ടാ​രം നി​ര്‍​വ്വാ​ഹ​ക സം​ഘം ട്ര​ഷ​റ​ര്‍ ദീ​പാ​വ​ര്‍​മ്മ മ​ക​ളാ​ണ്. വേ​ണു​ഗോ​പാ​ല്‍ (മാ​വേ​ലി​ക്ക​ര കൊ​ട്ടാ​രം ) മ​രു​മ​ക​നാ​ണ്. പ​രേ​ത​രാ​യ പ​ന്ത​ളം കൊ​ട്ടാ​രം വ​ലി​യ​ത​മ്പു​രാ​ന്‍ പു​ണ​ര്‍​തം നാ​ള്‍ കെ ​ര​വി വ​ര്‍​മ്മ, പ​രേ​ത​യാ​യ വ​ലി​യ ത​മ്പു​രാ​ട്ടി തി​രു​വാ​തി​ര നാ​ള്‍ ല​ക്ഷ്മി ത​മ്പു​രാ​ട്ടി, കെ. ​രാ​ജ​രാ​ജ​വ​ര്‍​മ്മ (ഓ​മ​ല്ലൂ​ര്‍ അ​മ്മാ​വ​ന്‍), കെ .​രാ​മ​വ​ര്‍​മ്മ ( ജ​ന​യു​ഗം ), എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

സം​സ്കാ​രം ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നി​ന് പ​ന്ത​ളം കൊ​ട്ടാ​രം വ​ക കൈ​പ്പു​ഴ​യി​ലു​ള്ള ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും.