ചെറുവത്തൂരിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞുവീണു, വാഹന യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Wednesday, July 23, 2025 1:59 PM IST
കാസർഗോഡ്: ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. ഇന്നു രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിൽ ദേശീയപാതയിലേക്കാണ് മണ്ണും കല്ലും പതിച്ചത്.
വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു.