അമ്മ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് ആറു പേർ; ജോയ് മാത്യുവിന്റെ പത്രിക തള്ളി
Thursday, July 24, 2025 6:43 PM IST
കൊച്ചി: അമ്മ സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ നടൻ ജോയ് മാത്യു സമർപ്പിച്ച നാമനിർദേശപത്രിക തള്ളി. പേരുമായി ബന്ധപ്പെട്ട ആശയ കുഴപ്പമാണ് പത്രിക തള്ളാന്‍ കാരണമെന്നാണ് സൂചന.
നിലവിൽ ജഗദീഷ്, ശ്വേതാ മേനോൻ, രവീന്ദ്രൻ, അനൂപ് മേനോൻ, ദേവൻ, ജയൻ ചേർത്തല എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
നടന് ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും അന്‍സിബ ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
നേരത്തെ, കുഞ്ചാക്കോ ബോബനോ, വിജയ രാഘവനോ ഇല്ലെങ്കിൽ മത്സരിക്കുമെന്ന് ജഗദീഷ് അറിയിച്ചിരുന്നു. 7പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.