പിതാവിനെ ക്രൂരമായി മർദിച്ച് മകനും മരുമകളും
Thursday, July 24, 2025 8:02 PM IST
പത്തനംതിട്ട: പിതാവിനെ ക്രൂരമായി മർദിച്ച് മകനും മരുമകളും. അടൂർ സ്വദേശി തങ്കപ്പനെയാണ് മകൻ സിജു, ഭാര്യ സൗമ്യ എന്നിവർ ചേർന്ന് മർദിച്ചത്. ഇവർക്കെതിരെ പോലീസ് കേസെടുത്തു.
പിതാവ് വീട്ടിൽ വരുന്നത് ഇഷ്ടമില്ലാത്തതിനാൽ ഇരുവരും ചേർന്ന് മർദിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തങ്കപ്പനെ ആദ്യം സിജു പൈപ്പു കൊണ്ടും പിന്നീട് മകന്റെ ഭാര്യ വടികൊണ്ടും ക്രൂരമായി തല്ലുകയായിരുന്നു.