വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപകനെതിരെ പരാതി
Thursday, July 24, 2025 8:26 PM IST
പാലക്കാട്: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച അധ്യാപകനെതിരെ പരാതി. ചാത്തന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകന് കെ.സി. വിപിനെതിരെയാണ് പരാതി.
മരണാനന്തര ചടങ്ങുമായി ബന്ധപെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിപിൻ ഹീനമായ അധിക്ഷേപം നടത്തിയെന്നാണ് പരാതി. ഡിവൈഎഫ്ഐ കറുകപുത്തൂര്‍ മേഖല കമ്മറ്റി സെക്രട്ടറി ടി.ആര്. കിഷോറാണ് ചാലിശേരി പോലീസില്‍ പരാതി നല്‍കിയത്.
വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട അധ്യാപകനായ തിരുവനന്തപുരം നഗരൂര്‍ സ്വദേശി വി. അനൂപിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ് വിഭാഗം അധ്യാപകനാണ്. ‘പട്ടികൾ ചത്താൽ ഞാൻ സ്റ്റാറ്റസ് ഇടാറില്ല’ എന്നായിരുന്നു ഇയാൾ കുറിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.