കൊ​ല്ലം: ഉ​ത്സ​വ​കാ​ല തി​ര​ക്ക് പ്ര​മാ​ണി​ച്ച് നാ​ല് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് ഒ​ക്ടോ​ബ​ർ വ​രെ ദീ​ർ​ഘി​പ്പി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ.

07193 ഹൈ​ദ​രാ​ബാ​ദ് - കൊ​ല്ലം സ്പെ​ഷ​ൽ (ശ​നി) ഓ​ഗ​സ്റ്റ് 16 മു​ത​ൽ ഒ​ക്ടോ​ബ​ർ 11 വ​രെ​യാ​ണ് ദീ​ർ​ഘി​പ്പി​ച്ച​ത്. തി​രി​കെ​യു​ള്ള 07194 കൊ​ല്ലം - ഹൈ​ദ​രാ​ബാ​ദ് സ്പെ​ഷ​ൽ ട്രെ​യി​ൻ (തി​ങ്ക​ൾ) ഓ​ഗ​സ്റ്റ് 13 മു​ത​ൽ ഒ​ക്ടോ​ബ​ർ 13 വ​രെ​യും നീ​ട്ടി​യി​ട്ടു​ണ്ട്.07230 ഹൈ​ദ​രാ​ബാ​ദ് -ക​ന്യാ​കു​മാ​രി സ്പെ​ഷ​ൽ ത​ട്ര​യി​ൻ ബ്രു​ധ​ൻ) ഓ​ഗ​സ്റ്റ് 13 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ​യും സ​ർ​വീ​സ് ന​ട​ത്തും.

തി​രി​കെ​യു​ള്ള 07229 ക​ന്യാ​കു​മാ​രി - ഹൈ​ദ​രാ​ബാ​ദ് സ്പെ​ഷ​ൽ (വെ​ള്ളി) ഓ​ഗ​സ്റ്റ് 15 മു​ത​ൽ ഒ​ക്ടോ​ബ​ർ 10 വ​രെ​യു​മാ​ണ് സ​ർ​വീ​സ് നീ​ട്ടി​യി​ട്ടു​ള്ള​തെ​ന്ന് റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ല​വി​ലെ സ​മ​യ​ക്ര​മ​ത്തി​ലും സ്റ്റോ​പ്പു​ക​ളി​ലും മാ​റ്റ​മൊ​ന്നു​മി​ല്ല. എ​ല്ലാ ട്രെ​യി​നു​ക​ളി​ലും 24 കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും. മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ ഉ​ട​ൻ ആ​രം​ഭി​ക്കും.