വാഗമണ്ണിൽ വിനോദസഞ്ചാരി കൊക്കയിൽ വീണ് മരിച്ചു
Friday, July 25, 2025 6:45 AM IST
വാഗമണ്‍: വിനോദസഞ്ചാരി കൊക്കയിൽ വീണ് മരിച്ചു. എറണാകുളം സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്. വാഗമണ്‍ ചാത്തൻപാറയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
ചാത്തൻപാറയിൽ ഇറങ്ങുന്പോൾ കാലുതെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു. രാത്രി ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തിയെങ്കിലും കനത്ത മഴ പ്രതിസന്ധി സൃഷ്ടിച്ചു.
ഇന്ന് പുലർച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് സുഹൃത്തുകൾക്കൊപ്പമാണ് തോബിയാസ് വാഗമണ്ണിൽ എത്തിയത്.