ഗോവിന്ദച്ചാമിക്കൊപ്പം മറ്റൊരു പ്രതിയും സെല്ലില്‍; ഒന്നും അറിഞ്ഞില്ലെന്ന് മൊഴി
Friday, July 25, 2025 9:23 AM IST
കണ്ണൂർ∙ ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്കൊപ്പം മറ്റൊരു പ്രതികൂടി ഇതേ സെല്ലിൽ ഉണ്ടായിരുന്നു. എന്നാൽ താൻ ഒന്നും അറിഞ്ഞില്ലെന്നും ഉറങ്ങിപ്പോയെന്നുമാണ് തമിഴ്നാട്ടുകാരനായ സഹതടവുകാരന്റെ മൊഴി.
മഴയായതിനാൽ ശബ്ദം കേട്ടില്ലെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പുലര്‍ച്ചെ 1:15നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്തുകടന്നത്.
അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു. എന്നാൽ രാവിലെ ഏഴോടെയാണ് ഇയാൾ സെല്ലിലില്ലെന്ന കാര്യം പോലീസിന് ബോധ്യമായത്.