സംശയം തോന്നി എടാ ഗോവിന്ദച്ചാമിയെന്ന് വിളിച്ചു; മതിൽ ചാടി ഓടിയെന്ന് ദൃക്സാക്ഷി
Friday, July 25, 2025 11:09 AM IST
കണ്ണൂർ: ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടാൻ സഹായിച്ചത് ദൃക്സാക്ഷി മൊഴി. വിനോജ് എന്നയാളാണ് ഗോവിന്ദചാമിയെ കണ്ടത്.
കണ്ണൂർ ബൈപ്പാസ് റോഡിൽ വെച്ചാണ് സംഭവം. ഒരു കൈയില്ലാത്ത ആളെ കണ്ടപ്പോൾ ഇത് ഗോവിന്ദച്ചാമിയെന്ന് സംശയം തോന്നി. എടാ ഗോവിന്ദചാമിയെന്ന് വിളിച്ചതോടെ ഇയാൾ ഓടി മതിൽ ചാടി ഓടുകയായിരുന്നുവെന്ന് വിനോജ് പറഞ്ഞു.
ഉടനെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സംഘമെത്തി പ്രദേശം വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.