ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും
Friday, July 25, 2025 2:43 PM IST
കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ തൃശൂർ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയിൽചാട്ടത്തിന് പിന്നാലെയാണ് നീക്കം. കോടതിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും നടപടി.
ജയിൽ ചാടിയ സംഭവത്തിൽ ഗോവിന്ദച്ചാമിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും.
ഇതിന് ശേഷം കണ്ണൂർ ജയിലിലേക്ക് തന്നെ കൊണ്ടുവരും. ജയിൽ അധികൃതരുടെ വിവരശേഖരണത്തിന് ശേഷം രണ്ടോ മൂന്നോ ദിവസത്തിനകം ഗോവിന്ദച്ചാമിയെ ജയിൽ മാറ്റുമെന്നാണ് വിവരം.