കോഴിഫാമില്‍നിന്ന് ഷോക്കേറ്റ് അപകടം; വയനാട്ടിൽ രണ്ട് സഹോദരങ്ങള്‍ മരിച്ചു
Friday, July 25, 2025 3:12 PM IST
വയനാട്: വാഴവറ്റയില്‍ കോഴിഫാമില്വച്ച് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കോഴിഫാം നടത്തുകയായിരുന്ന അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്.
വന്യജീവികളോ നായ്ക്കളോ ഒന്നും പ്രവേശിക്കാതിരിക്കാന്‍ ഇവിടെ വൈദ്യുതി വേലി നിര്‍മിച്ചിരുന്നു. ഇതില്‍നിന്ന് ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
സ്ഥലമുടമ രാവിലെ ഇവിടെയെത്തിയപ്പോഴാണ് ഇരുവരെയും ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.