ഹൈറിച്ച് കേസ്: മരവിപ്പിച്ച അക്കൗണ്ടിലെ പണം ട്രഷറിയിലേക്കു മാറ്റും
Friday, July 25, 2025 4:21 PM IST
കോഴിക്കോട്: സര്‍ക്കാര്‍ മരവിപ്പിച്ച ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി അക്കൗണ്ടിലെ പണം ട്രഷറിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. ഹൈറിച്ച് കമ്പനി നല്കിയ അപ്പീലിലാണ് ആണ് ഇടക്കാല ഉത്തരവ്.
ഹൈറിച്ച് അക്കൗണ്ടുകളിലെ 200 കോടി രൂപയില്‍ അധികമുള്ള പണം ഒന്നര വര്‍ഷമായി പലിശ പോലും ലഭിക്കാതെ കിടക്കുകയാണെന്ന് കമ്പനിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയ ആശങ്കയിലാണ് പലിശ ലഭിക്കുന്ന രീതിയില്‍ ട്രഷറിയിലേക്ക് താല്‍ക്കാലികമായി പണം മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം.
ട്രഷറിയിലേക്ക് മാറ്റിയാല്‍ 200 കോടി രൂപയ്ക്കു പലിശ ലഭിക്കും. അത് അംഗങ്ങളിലെ പ്രയാസക്കാരുടെ ബാധ്യത തീര്‍പ്പാക്കാന്‍ ഉപയോഗിക്കാമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഹൈറിച്ച് ഉടമകളുടെ കണ്ടുകെട്ടിയ വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.