മ​ല​പ്പു​റം: തി​രൂ​രി​ല്‍ റോ​ഡി​ലെ കു​ഴി​യി​ല്‍ ചാ​ടി ഓ​ട്ടോ മ​റി​ഞ്ഞ് ആ​റു വ​യ​സു​കാ​രി മ​രി​ച്ചു. വ​ളാ​ഞ്ചേ​രി പു​റ​മ​ണ്ണൂ​ര്‍ സ്വ​ദേ​ശി പ​ണി​ക്ക​പ്പ​റ​മ്പി​ല്‍ ഫൈ​സ​ല്‍ ബ​ള്‍​ക്കീ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഫൈ​സ​യാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. പു​റ​മ​ണ്ണൂ​ര്‍ യു​പി സ്‌​കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഫൈ​സ.

ഓ​ട്ടോ​റി​ക്ഷ കു​ഴി​യി​ല്‍ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.