ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Friday, July 25, 2025 6:48 PM IST
തിരുവനന്തപുരം: ജയിൽ സുരക്ഷാവീഴ്ചയിൽ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച രാവിലെ 11നാണ് യോഗം.
ഓണ്‍ലൈനായി ചേരുന്ന യോഗത്തിൽ ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായയെ കൂടാതെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. ജയിൽ സുരക്ഷ കർക്കശമാക്കാൻ ആവശ്യമായ നടപടികൾ യോഗത്തിലുണ്ടാകുമെന്നാണു വിവരം.
ഗോവിന്ദച്ചാമി ജയിൽ ചാടിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.