നേഘയുടെ മരണം; ഭർത്താവ് പ്രദീപ് റിമാൻഡിൽ
Friday, July 25, 2025 11:07 PM IST
പാലക്കാട്: വടക്കഞ്ചേരിയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭ൪ത്താവ് റിമാൻഡിൽ. മരിച്ച നേഘയുടെ ഭർത്താവ് ആലത്തൂ൪ തോണിപ്പാടം സ്വദേശി പ്രദീപിനെയാണ് ആലത്തൂ൪ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
പ്രദീപിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു. അതേസമയം കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പിക്ക് നൽകി.
ആലത്തൂ൪ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു.
നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച രാത്രി 12.20 ഓടെയാണ് നേഘ സുബ്രഹ്മണ്യനെ ഭർത്താവിന്റ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.