കൊ​ച്ചി: ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ൾ ദി​യ​യു​ടെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും 69 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ മു​ൻ ജീ​വ​ന​ക്കാ​രു​ടെ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക​ളാ​യ മു​ൻ ജീ​വ​ന​ക്കാ​ർ വി​നീ​ത, രാ​ധു എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് ത​ള്ളി​യ​ത്.

നേ​ര​ത്തെ വി​നീ​ത, രാ​ധു, കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള ദി​വ്യ എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​നീ​ത​യും രാ​ധു​വും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​യ​യു​ടെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും 69 ല​ക്ഷം രൂ​പ മു​ൻ ജീ​വ​ന​ക്കാ​രി​ക​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രി​ൽ നി​ന്നും പ​ണം വാ​ങ്ങാ​ൻ ക്യു ​ആ​ർ കോ​ഡ് മാ​റ്റി പ​ല സ​മ​യ​ങ്ങ​ളി​ലാ​യി വ​ലി​യ തു​ക ത​ട്ടി​യെ​ടു​ത്തു എ​ന്നാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​റും മ​ക​ളും മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി.