ട്രെയിനിൽ വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
Saturday, July 26, 2025 12:39 AM IST
തിരുവനന്തപുരം: ട്രെയിനിൽ വെച്ച് വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശിനിയും തൃശൂർ ലോ കോളേജ് വിദ്യാർഥിനിയുമായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സംഭവമുണ്ടായ ഉടൻതന്നെ പെൺകുട്ടി റെയിൽവേ പോലീസിനെ വിവരമറിയിക്കുകയും, പോലീസ് ഉടൻതന്നെ പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾ ഒരു സർക്കാർ ജീവനക്കാരനാണെന്നാണ് റെയിൽവേ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
പ്രതിയെ തമ്പാനൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.