തമിഴ്നാട്ടിൽ 10 വയസുകാരിക്ക് പീഡനം; ബംഗാൾ സ്വദേശി പിടിയിൽ
Saturday, July 26, 2025 5:19 AM IST
ചെന്നൈ: തമിഴ്നാട്ടിൽ 10 വയസുകാരിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലാണ് സംഭവം.
രണ്ടാഴ്ച മുൻപ് നടന്ന സംഭവത്തിൽ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അസ്ര ഗാർഗ് പറഞ്ഞു.
പെൺകുട്ടിയെ ഒരാൾ പിന്തുടരുന്നതിന്റെയും കൂട്ടിക്കൊണ്ടു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് അഞ്ച് ലക്ഷം രൂപ നൽകുമെന്നും പോലീസ് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് പ്രതിയെ പിടികൂടിയത്.
പോക്സോ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.