പശുക്കൾക്ക് നേരെ ആസിഡ് ആക്രമണം; ഒഡീഷയിൽ കേസ്
Saturday, July 26, 2025 5:23 AM IST
ബെർഹാംപൂർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗാന്ധി നഗറിൽ പശുക്കൾക്ക് നേരെ ആസിഡ് ഒഴിച്ചയാൾക്കെതിരെ കേസ്. വീടിന് പുറത്ത് മേയുകയായിരുന്ന നാല് പശുക്കൾക്ക് നേരെയാണ് ഇയാൾ ആസിഡ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ പശുക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു. "പ്രതിക്കെതിരെ ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബെർഹാംപൂർ ടൗൺ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ-ഇൻ-ചാർജ് സൗഭാഗ്യ കുമാർ സ്വെയ്ൻ പറഞ്ഞു.
പൊള്ളലേറ്റ പശുക്കൾ മൃഗാശുപത്രിയിൽ ചികിത്സയിലാണ്.