കനത്ത കാറ്റിൽ വീടിനുമുകളിൽ മരംവീണു; ഉറങ്ങിക്കിടന്ന ഗൃഹനാഥന് ദാരുണാന്ത്യം
Saturday, July 26, 2025 9:52 AM IST
കണ്ണൂര്: കനത്ത മഴയിലും ചുഴലിക്കാറ്റിലും വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ ഉന്നതിയിലെ എനിയാടൻ ചന്ദ്രനാണ് (78) മരിച്ചത്.
പുലർച്ചെ രണ്ടോടെയാണ് സംഭവം. മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. രണ്ട് പേർ ഓടിമാറിയതിനാൽ രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തലശേരി ജനറൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, ചുഴലിക്കാറ്റിൽ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. അഗ്നിരക്ഷാ സേന സ്ഥലത്തുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി.