മിഥുന്റെ മരണം; ഓവർസിയറെ സസ്പെൻഡ് ചെയ്ത് കെഎസ്ഇബി
Thursday, July 31, 2025 12:59 PM IST
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽവച്ച് ഷോക്കേറ്റ് വിദ്യാർഥിയായ മിഥുന് മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് കെഎസ്ഇബി. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു.എസിനെ സസ്പെൻഡ് ചെയ്തു.
ക്ലാസ് മുറിയോട് ചേർന്ന കെട്ടിടത്തിലെ തകര ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയ മിഥുന് മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു.
പിന്നാലെ കൊല്ലം തേവലക്കര ബോയ്സ് സ്കൂൾ മാനേജ്മെന്റ് സർക്കാർ പിരിച്ചുവിട്ടിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സിപിഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെതിരേ സർക്കാർ നടപടിയെടുത്തത്.