കന്യാസ്ത്രീകളുടെ അറസ്റ്റ്; ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടികൾ
Thursday, July 31, 2025 9:57 PM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് അവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ. പോലീസ് പറയുന്നത് വ്യാജമാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകൾക്കൊപ്പം പോയതെന്നും ഇവർ പറഞ്ഞു.
ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികൾ ഇക്കാര്യം വ്യക്തമാക്കിയത്. ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകൾക്കെതിരെ മൊഴികൊടുക്കാൻ നിർബന്ധിച്ചു. തങ്ങളെ ഭീഷണിപ്പെടുത്തി. റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിച്ചു. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണം.
ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയത്. പോലീസ് ഞങ്ങൾ പറഞ്ഞത് കേൾക്കാതെയാണ് കേസിൽ മതപരിവർത്തനം ഉൾപ്പെടുത്തിയത്. തങ്ങൾ കഴിഞ്ഞ അഞ്ചു വർഷമായി ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവരാണെന്നും പെൺകുട്ടികൾ പറഞ്ഞു.