കേരള സർവകലാശാലയിൽ പോര് കനക്കുന്നു; അനിൽകുമാറിനെ തടയാൻ നീക്കവുമായി വിസി
Thursday, July 31, 2025 10:38 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ - രജിസ്ട്രാർ പോര് വീണ്ടും മുറുകുന്നു. രജിസ്ട്രാർ സ്ഥാനത്തുനിന്ന് വിസി സസ്പെൻഡ് ചെയ്ത അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാൻ വിസി മോഹനൻ കുന്നമ്മൽ നീക്കം തുടങ്ങി.
അനിൽകുമാർ ഓഫീസിൽ കയറുന്നത് തടയാൻ പോലീസ് സഹായം തേടാൻ നിലവിലെ രജിസ്ട്രാർ മിനി കാപ്പന് വിസി നിർദ്ദേശം നൽകി. സസ്പെൻഡ് ചെയ്ത് ഉദ്യോഗസ്ഥൻ ഓഫീസിൽ പ്രവേശിക്കുന്നത് നിയമവിരുദ്ധമെന്നാണ് വിസിയുടെ നിലപാട്.
അതേസമയം വിസിയുടെ നടപടിക്കെതിരെ അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെ.എസ്. അനിൽ കുമാറിനെ പുറത്താക്കാതെ സിന്‍ഡിക്കറ്റ് യോഗം വിളിക്കില്ലെന്ന് നിലപാടിലാണ് വിസി ഡോ. മോഹൻ കുന്നുമ്മൽ.
സസ്പെന്ഷൻ പിന്‍വലിച്ച് അനിൽകുമാറിന് ചുമതല കൈമാറുന്നതായി ഓഫീസ് ഓർഡർ ഇറക്കിയ ജോയിന്റ് രജിസ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.