ജിഎസ്ടിയിൽ ഇനി ‘മുഖം നോക്കാതെ’ നടപടി
Friday, August 1, 2025 1:15 AM IST
തിരുവനന്തപുരം: രാജ്യത്ത് പരോക്ഷ നികുതി സംവിധാനത്തിൽ പുത്തൻ മാറ്റങ്ങൾ ആവിഷ്കരിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്നു മുതൽ ഫേസ്ലെസ് അഡ്ജുഡിക്കേഷൻ സംവിധാനം നടപ്പിലാക്കും. ഇന്ത്യയിൽ ഇത്തരം ചുവടുവയപ് നടത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിയും നികുതിദാതാവും മുഖാമുഖം കാണാതെ, മുഴുവൻ പ്രക്രിയകളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയും ഇ കമ്യൂണിക്കേഷനിലൂടെയും നടക്കുന്ന സുതാര്യമായ നികുതി നിർണയ സംവിധാനമാണ് ഫേസ്ലെസ് അഡ്ജുഡിക്കേഷൻ.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഓഡിറ്റ് വിഭാഗം നൽകുന്ന കാരണം കാണിക്കൽ നോട്ടീസുകളിന്മേൽ ഇന്നു മുതൽ വിധിനിർണയംനടത്തുന്നത് വകുപ്പിലെ മുൻകൂട്ടി തീരുമാനപ്പെടുത്തിയിട്ടില്ലാത്ത നികുതി നിർണയ ഉദ്യോഗസ്ഥനായിരിക്കും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നടപ്പിലാക്കും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.