തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം ക​ട​മെ​ടു​ത്ത തു​ക ശ​ന്പ​ള- പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നു തി​ക​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നം വീ​ണ്ടും 1000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കു​ന്നു. ശ​ന്പ​ള- പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച 2,000 കോ​ടി രൂ​പ ക​ട​മെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ, ചി​ല കു​റ​വു​ക​ൾ വ​രു​മെ​ന്ന ധ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ണ്ടും 1000 കോ​ടി രൂ​പ കൂ​ടി അ​ടി​യ​ന്ത​ര​മാ​യി ക​ട​മെ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥ​മാ​ണ് ക​ട​മെ​ടു​ക്കു​ന്ന​തെ​ന്നാ​ണു ധ​ന​വ​കു​പ്പ് വി​ശ​ദീ​ക​ര​ണം.

ഇ​പ്പോ​ൾ എ​ല്ലാ മാ​സ​വും ശ​രാ​ശ​രി 5,000 കോ​ടി രൂ​പ വീ​ത​മാ​ണ് ക​ട​മെ​ടു​ക്കു​ന്ന​ത്. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​തു​വ​രെ​യു​ള്ള ക​ട​മെ​ടു​പ്പ് 18,000 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.