മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന നാലുവയസുകാരനെ പുലി ആക്രമിച്ചു
Friday, August 1, 2025 10:03 AM IST
തൃശൂര്‍: മലക്കപ്പാറയില്‍ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാലുവയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ ബേബി, രാധിക ദമ്പതികളുടെ മകൻ രാഹുലിനാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന കുട്ടിയെ കുടിലിനുള്ളിൽ കയറിയ പുലി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ബഹളം വച്ചതോടെ പുലി ഓടിപ്പോയി. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.