തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ൾ ദി​യ​യു​ടെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും 69 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ ര​ണ്ടു മു​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് കീ​ഴ​ട​ങ്ങി. വി​നി​ത, രാ​ധാ​കു​മാ​രി എ​ന്നീ പ്ര​തി​ക​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യ​ത്. അ​തേ​സ​മ​യം, ദി​വ്യ എ​ന്ന പ്ര​തി ഹാ​ജ​രാ​യി​ട്ടി​ല്ല.

ഇ​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങി​യ​ത്. മൂ​ന്ന് ജീ​വ​ന​ക്കാ​രി​ക​ള്‍​ക്ക് എ​തി​രെ​യാ​യി​രു​ന്നു ദി​യ​യു​ടെ പ​രാ​തി. ര​ണ്ട് പേ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്. കേ​സി​ൽ ജീ​വ​ന​ക്കാ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​യ​യു​ടെ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും 69 ല​ക്ഷം രൂ​പ മു​ൻ ജീ​വ​ന​ക്കാ​രി​ക​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രി​ൽ നി​ന്നും പ​ണം വാ​ങ്ങാ​ൻ ക്യു ​ആ​ർ കോ​ഡ് മാ​റ്റി പ​ല സ​മ​യ​ങ്ങ​ളി​ലാ​യി വ​ലി​യ തു​ക ത​ട്ടി​യെ​ടു​ത്തു എ​ന്നാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​റും മ​ക​ളും മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി.