ന്യൂ​ഡ​ൽ​ഹി: 71-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. 2023ൽ ​സെ​ൻ​സ​ർ ചെ​യ്ത ചി​ത്ര​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്.

മി​ക​ച്ച മ​ല​യാ​ള ചി​ത്ര​മാ​യി ക്രി​സ്റ്റോ ടോ​മി സം​വി​ധാ​നം ചെ​യ്ത ഉ​ള്ളൊ​ഴു​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. ഉ​ര്‍​വ​ശി, പാ​ര്‍​വ​തി എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ ചി​ത്ര​മാ​ണ് ഉ​ള്ളൊ​ഴു​ക്ക്.

ഉ​ള്ളൊ​ഴു​ക്കി​ലെ അ​ഭി​ന​യ​ത്തി​ന് ഉ​ർ​വ​ശി​ക്ക് മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു. ഗു​ജ​റാ​ത്തി ന​ടി ജാ​ന​കി ബോ​ധി​വാ​ല​യോ​ടൊ​പ്പ​മാ​ണ് ഉ​ര്‍​വ​ശി പു​ര​സ്‌​കാ​രം പ​ങ്കി​ട്ട​ത്.

മി​ക​ച്ച സ​ഹ​ന​ട​നാ​യി വി​ജ​യ​രാ​ഘ​വ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പൂ​ക്കാ​ല​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് വി​ജ​യ​രാ​ഘ​വ​ന് പു​ര​സ്കാ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ​യ​രാ​ഘ​വ​നൊ​പ്പം എം.​എ​സ്. ഭാ​സ്‌​ക​രെ​യും മി​ക​ച്ച സ​ഹ​ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പാ​ര്‍​ക്കിം​ഗി​ലെ അ​ഭി​ന​യ​മാ​ണ് ഭാ​സ്‌​ക​റി​നെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്.