തൃ​ശൂ​ര്‍: അ​ന്ന​മ​ന​ട​യി​ൽ നാ​ല് വ​യ​സു​കാ​ര​ൻ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് മ​രി​ച്ചു. അ​ന്ന​മ​ന​ട ക​ല്ലൂ​രി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ നാ​ലു​വ​യ​സു​കാ​ര​ൻ സ​ജി​ദു​ൽ ഹ​ഖ് ആ​ണ് വീ​ടി​നു സ​മീ​പ​ത്തെ കു​ഴി​യി​ല്‍ കെ​ട്ടി​നി​ന്ന വെ​ള്ള​ത്തി​ല്‍ വീ​ണു മ​രി​ച്ച​ത്.

ആ​സാം സ്വ​ദേ​ശി​ക​ളാ​യ അ​ജി​സൂ​ർ റ​ഹ്മാ​ൻ, സൈ​റ ഭാ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​ന് ആ​ണ് സ​ജി​ദു​ൽ ഹ​ഖ്. ഇ​ന്ന് വൈ​കുന്നേരം 3.30 ആ​ണ് സം​ഭ​വം. വീ​ടി​ന്‍റെ അ​ടു​ത്ത് ഓ​ട്ടു ക​മ്പ​നി​ക്ക് വേ​ണ്ടി മ​ണ്ണ് എ​ടു​ത്ത കു​ഴി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ദ്യം അ​ന്ന​മ​ന​ട ക്ലി​നി​ക്കി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ക​റു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.