കോ​ഴി​ക്കോ​ട് : വ​ന​ത്തി​നു​ള്ളി​ൽ പ​ശു​വി​നെ തീ​റ്റാ​ൻ പോ​യ വീ​ട്ട​മ്മ​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

കോ​ഴി​ക്കോ​ട് പ​ശു​ക്ക​ട​വ് കോ​ങ്ങാ​ട് മ​ല​യി​ൽ പ​ശു​വി​നെ തീ​റ്റാ​ൻ പോ​യ ചൂ​ള​പ​റ​മ്പി​ൽ ഷി​ജു​വി​ന്‍റെ ഭാ​ര്യ ബോ​ബി​യെ ആ​ണ് വ​ന​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ശു​വി​നേ​യും വ​ന​ത്തി​നു​ള്ളി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.

ബേ​ബി​യെ കാ​ണാ​താ​യ​തി​ന് പി​ന്നാ​ലെ വ​നം​വ​കു​പ്പും പോ​ലീ​സും നാ​ട്ടു​കാ​രും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ബോ​ബി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.